എവിടെ ഹൃദയങ്ങളുരുകുന്നുവോ..
എവിടെ സ്വപ്നങ്ങളുടയുന്നുവോ..
എവിടെ മനസ്സുകള്‍ തേങ്ങുന്നുവോ ..
എവിടെ സ്വരങ്ങള്‍ ഇടറുന്നുവോ..
എവിടെ പ്രതീക്ഷകള്‍ അണയുന്നുവോ..
എവിടെ താളങ്ങള്‍ പിഴക്കുനുവോ..
എവിടെ ഓര്‍മ്മകള്‍ ക്ലവുപിടിക്കുനുവോ ..
എവിടെ ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നുവോ..
എവിടെ ഉദയം മങ്ങുന്നുവോ ..
എവിടെ മാന്ധഹാസങ്ങള്‍ പിടയുന്നുവോ ..
എവിടെ സ്നേഹസ്പര്‍ശങ്ങള്‍ ചിതലുപിടിക്കുനുവോ ..
എവിടെ സ്നേഹസ്പര്‍ശങ്ങള്‍ ചിതലുപിടിക്കുനുവോ ..
എവിടെ പുഞ്ചിരികള്‍ ഭാഷ്പ കളങ്കിതമാവുന്നുവോ..
എവിടെ പക്ഷികള്‍ കൂടുതെറ്റി അലയുന്നുവോ ..
എവിടെ ബലിക്കാക്കകള്‍ വട്ടമിട്ടു പറക്കുനുവോ ...
എവിടെ നിഴലുകള്‍ വേര്‍പിരിയുന്നുവോ..
എവിടെ നാദം തംബുരുവിനന്ന്യമാവുന്നുവോ ..
എവിടെ നൊമ്പരങ്ങള്‍ അട്ടഹസിക്കുനുവോ ..
എവിടെ കണ്ണുനീര്‍ തുള്ളികള്‍ ചുടുകാട്ടിലെരിയുന്നുവോ..
അവിടെ പതിഞ്ഞ കല്പടുകളത്രയും മനുഷ്യന്‍റെതായിരിക്കും ...