ഒരു വാക്ക്..



 എന്‍റെ സ്നേഹം ഒരു ചിറകറ്റ തൂവലായ്

ചേതനയറ്റ മനസ്സുകളിലെ മരവിപ്പിക്കുന്ന

ശൈത്യത്തിലൂടെ ഒരിണയെ തേടി

ദുഃഖ സംഗീതത്തിന്‍റെ അവസാന രാഗവും

ഇടറുന്ന സ്വരത്തില്‍ പാടിതീര്‍ക്കുമ്പോള്‍ ..


ഒരിറ്റു തേന്‍ എന്‍ അധരങ്ങളില്‍

വീണലിയുന്നത് ഞാനറിഞ്ഞിരുന്നുവോ ..

നോവുന്ന ഓര്‍മ്മകളുമായ്

മുള്ളുകള്‍ക്കിടയിലുടെ ഇഴഞ്ഞു നീങ്ങുമ്പോള്‍

അറിഞ്ഞിരുന്നുവോ ഞാനാ പൂന്തെന്നല്‍ ??

എന്നെ തഴുകുവാന്‍ കൊതിച്ച മാത്രകള്‍

പുണ്യമായ് ,ഒരനുഗ്രഹമായ് കരുതിയിരുന്നതും

അറിഞ്ഞില്ല ,ഒരിക്കലും ..അറിഞ്ഞില്ല ..


കൂട്ട് വിളിച്ചില്ലതൊരിക്കലും ,എന്തെന്നറിയില്ല ..

മുറിവുകലേറ്റ് വാങ്ങിക്കൊണ്ടു ഞാനും ..

സന്ജരിച്ചതത്രയും ഒരു പനിനീര്‍ പുഷ്പത്തിന്‍റെ

നെറുകിലെക്കാണെന്നു മോഴിഞ്ഞില്ല നീയും ...