മാലാഘ

   കാലം എഴുതിയ കാല്പനികമായ കവിതയിലെ നായികയായ്...


   വര്‍ണചിറകുകള്‍ മുളച്ചതറിയാതെ വേണ്മെഘങ്ങളെ നോക്കി
     പുഞ്ചിരിച്ചു നിന്നിരുന്ന  മാലാഘയായ്...




              മാറുന്ന ലോകത്തെ നോക്കി പകച്ചു നിന്നപ്പോഴും .....



               പ്രകൃതിയെയും പുസ്തകങ്ങളെയും പ്രണയിച്ച
ആരണ്യകത്തിലെ നിഷ്കളങ്കയായ പെണ്‍കുട്ടിയായ് .....


               അവളുടെ മന്ദസ്മിതം കണ്ടുണരാന്‍ എന്നും
            കൊതിച്ചിരുന്ന മുറ്റത്തെ പൂന്തോട്ടം ...



അവളെ കാത്തിരുന്നത് കല്മാണ്ടപങ്ങളോ കാന്‍വാസുകളോ ആയിരിക്കാം..




ഒടുവില്‍ ഒന്നിനും പിടികൊടുക്കാതെ ..പറന്നു ..ഒരനാധയെപ്പോലെ  ‌  ......
................... ആരെയോ തേടി ..ഇന്നും കണ്ടെത്തിയില്ല !!!!!